സോഷ്യല്‍ മീഡിയയില്‍ ട്രോളായി 'ആലപ്പുഴ പപ്പടംതല്ല്'; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.!

Published : Aug 30, 2022, 04:45 AM IST
സോഷ്യല്‍ മീഡിയയില്‍ ട്രോളായി 'ആലപ്പുഴ പപ്പടംതല്ല്'; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.!

Synopsis

ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിൻ്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരൻ്റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി.

ആലപ്പുഴ:  ഹരിപ്പാട് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിൻ്റെ ഉടമ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.

ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിൻ്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരൻ്റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി. ഭക്ഷണം വിളമ്പുന്നതിനിടയിൽ വരൻ്റെ സുഹൃത്തുക്കളിൽ ചിലർ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടതാണ് തുടക്കം. പപ്പടം തരില്ലെന് പറഞ്ഞതോടെ തർക്കമായി. പിന്നെ അടിമാ യി. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് പുറത്തേയ്ക്കും വ്യാപിച്ചു

ഒടുവിൽ പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്.അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തിൽ ഓഡിറ്റോറിയ ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിൻ്റെ ഉടമ മുരളീധരൻ, ജോഹൻ ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകർത്തെന്ന ഉടമയുടെ പരാതിയിൽ കരീലകുളങ്ങര പോലീസ് കേസെടുത്തു.

ത​ല്ലു​കി​ട്ടി​യ​തിന് പുറമെയാണ് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്. അതേ സമയം ട്രോ​ളു​ക​ളും ക​മ​ൻ​റു​ക​ളും​കൊ​ണ്ട് വൈറലായ പപ്പടത്തല്ല് ​സോഷ്യൽ മീഡിയില്‍ എങ്ങും നിറയുകയാണ്. 

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ആക്രമണം, നടപടിയെടുക്കാതെ പൊലീസ്, ആരോപണവുമായി കുടുംബം

'രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്' ഗവര്‍ണറെ പുകഴ്ത്തി യു പ്രതിഭ

നെഹ്റുട്രോഫി വള്ളംകളി: പനകൊണ്ടുള്ള തുഴ നിർബന്ധമെന്ന് കളക്ടർ,ഹൈക്കോടതിയെ സമീപിച്ച് മത്സര ടീമുകൾ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസിൽ തെറിച്ച് വീണു, അറിയാതെ വെള്ളം കുടിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം
പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം വന്നയാളെ കാണാനില്ല, അന്വേഷണമാരംഭിച്ച് പൊലീസ്