വാഹനം നന്നാക്കുന്നതുമായി ബന്ധപ്പെട്ട ത‍ർക്കം: മകന്‍റെ സുഹൃത്തുക്കളുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു,2പേർ പിടിയിൽ

Published : Nov 27, 2022, 08:01 AM ISTUpdated : Nov 27, 2022, 08:38 AM IST
വാഹനം നന്നാക്കുന്നതുമായി ബന്ധപ്പെട്ട ത‍ർക്കം: മകന്‍റെ സുഹൃത്തുക്കളുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു,2പേർ പിടിയിൽ

Synopsis

കട്ടപ്പന കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്

 

ഇടുക്കി : കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു . നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുേപരെ അറസ്റ്റ്  ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്

 

വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജുവിന്റെ മകൻ രാഹുൽ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രക്കായി എടുത്തിരുന്നു. യാത്രക്കിടെ വാഹനത്തിന് കേടുപാട് പറ്റി . ഇത് അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛൻ രാജുവും സമ്മതിച്ചിരുന്നു. എന്നാൽ ഇത് വൈകിയതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. തർക്കത്തിനിടെ അടിയേറ്റാണ് രാജുവിന് പരിക്കേറ്റത് .

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാ‍ർ പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ത‍ർക്കത്തിനിടെ ഹരികുമാറിനും പരിക്കേറ്റു. പൊലീസ് പിടികൂടിയ ഹരികുമാറിനെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ജോബിയെ പൊലീസ് സ്റ്റേഷനിലുമെത്തിച്ചു

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍