
മലപ്പുറം: വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ മലപ്പുറം നോർത്ത് ഡി.എഫ്.ഒക്ക് താക്കീത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഡി.എഫ്.ഓ ടി അശ്വിൻ കുമാറിനെ താക്കീത് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് വനപാലകനായ സുനിൽകുമാർ മരിച്ചത്. സുനിൽകുമാറിന്റെ മൃതദേഹം ഡി.എഫ്.ഓ ഓഫീസിന് മുൻപിൽ പൊതുദർശനത്തിന് വെക്കാൻ ഡി എഫ് ഒ അനുമതി നൽകിയില്ലെന്നായിരുന്നു പരാതി. ഇത് വിവാദമാവുകയായിരുന്നു. ഇതിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.എഫ്.ഒയെ താക്കീത് നൽകിയത്. ഇത്തരം വീഴ്ച ആവർത്തിക്കരുതെന്നും ഡി എഫ് ഓക്ക് കർശന നിർദേശം നൽകി.
https://www.youtube.com/watch?v=Ko18SgceYX8