അതിസാഹസികമായി ശ്രദ്ധ വരുതിയിലാക്കി, പിന്നെ പൈപ്പിനുള്ളിലാക്കി; കിളിയെ അകത്താക്കുന്നത് പതിവാക്കിയ മൂർഖൻ പിടിയിൽ

Published : Jul 20, 2024, 03:48 PM IST
അതിസാഹസികമായി ശ്രദ്ധ വരുതിയിലാക്കി, പിന്നെ പൈപ്പിനുള്ളിലാക്കി; കിളിയെ അകത്താക്കുന്നത് പതിവാക്കിയ മൂർഖൻ പിടിയിൽ

Synopsis

വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി അതിസാഹസികമായി മൂർഖനെ പിടികൂടുകയായിരുന്നു.

കൊച്ചി: കോതമംഗലം - ഭൂതത്താൻകെട്ടിലെ ഒരു സ്വകാര്യ റിസോർട്ടിൽ കിളികളെ കൊന്നു തിന്നുന്നത് പതിവാക്കിയ മൂർഖനെ പിടികൂടി വനപാലകർക്ക് കൈമാറി. ഭൂതത്താൻകെട്ട് ഡാമിനു സമീപമുള്ള റിസോർട്ടിൽ ഇന്നലെ വൈകിട്ടാണ് പാമ്പിനെ കണ്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി അതിസാഹസികമായി മൂർഖനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ തുണ്ടം ഫോറസ്റ്റ് അധികൃതർക്ക് കൈമാറുകയും തുടർന്ന് ഉൾവനത്തിൽ തുറന്നു വിടുകയും ചെയ്തു. 

കഴിഞ്ഞ ദിവസം പാലക്കാട്  ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. ചാലിശ്ശേരി പഞ്ചായത്ത്‌ പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്.

രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. കിളികളെ പാമ്പ് അകത്താക്കിയിട്ടുണ്ട്. ആദ്യം ഞെട്ടിയ വീട്ടുകാർ പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ രാജൻ പെരുമ്പിലാവ് എത്തി മൂർഖനെ പിടികൂടുകയായിരുന്നു. 

ട്രോളുകൾ നേരിട്ട് ഐപിഎസ് ട്രെയിനി അനു, 'തന്‍റെ പിതാവ് പാവം കർഷകൻ, ഐപിഎസുകാരനല്ല', നടക്കുന്നത് വ്യാജ പ്രചാരണം

9 വയസുകാരി ലക്ഷാധിപതി, പിന്നിലെ രഹസ്യം! അച്ഛന്റെ പേഴ്സിൽ നിന്ന് ഫാത്തിമ നോട്ടെടുക്കുന്നത് മിഠായി വാങ്ങാനല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം