തത്തമ്മ താഴെപ്പോയി, എടുക്കാനിറങ്ങിയപ്പോൾ 2 വയസ്സുകാരൻ തോട്ടിൽ വീണു; ഓടിയെത്തി രക്ഷിച്ച് റവന്യൂ ഉദ്യോഗസ്ഥർ

Published : Jul 20, 2024, 03:25 PM IST
തത്തമ്മ താഴെപ്പോയി, എടുക്കാനിറങ്ങിയപ്പോൾ 2 വയസ്സുകാരൻ തോട്ടിൽ വീണു; ഓടിയെത്തി രക്ഷിച്ച് റവന്യൂ ഉദ്യോഗസ്ഥർ

Synopsis

രക്ഷകരായി എത്തിയത് പഴവീട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ ബിനുവും ബാലുവുമായിരുന്നു. 

ആലപ്പുഴ: വീടിനടുത്തുള്ള തോട്ടിൽ വീണ രണ്ട് വയസ്സുകാരനും ബന്ധുവിനും രക്ഷകരായി റവന്യു ഉദ്യോഗസ്ഥർ. പള്ളാത്തുരുത്തി ഗാന്ധിവിലാസം പാലത്തിന് സമീപം രാജശേഖരന്റെ മകൻ അവിനാശ് ആണ് കഴിഞ്ഞ ദിവസം തോട്ടിൽ വീണത്. രക്ഷകരായി എത്തിയത് പഴവീട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ ബിനുവും ബാലുവുമായിരുന്നു. 

താനും കുഞ്ഞും കൂടി വരവേ കാൽ തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന തത്തമ്മ കളിപ്പാട്ടം താഴെ വീണപ്പോൾ എടുക്കാൻ പോവുമ്പോഴാണ് വീണത്.  ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന 'രണ്ട് സാറന്മാർ വന്നു പൊക്കിയെടുക്കുകയായിരുന്നു'വെന്ന് ബന്ധു പറഞ്ഞു. 

കാറ്റിൽ പന്ത്രണ്ടോളം വീടുകൾക്ക് നാശമുണ്ടായത് വിലയിരുത്താൻ എത്തിയതായിരുന്നു റവന്യു ഉദ്യോഗസ്ഥരായ ബിനുവും ബാലുവും. തുരുത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഒരു ചേച്ചിയും കുട്ടിയും കൂടി തോട്ടിലേക്ക് വീഴുന്നത് കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനെ ഓടിവന്ന് രണ്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ആ തെറിച്ചുപോയ കളിപ്പാട്ടം കൂടി എടുത്തുകൊടുത്തപ്പോഴാണ് കുട്ടിക്ക് സമാധാനമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്