അതിജീവനത്തിന് ഇടുക്കി; കൂട്ടായ്മ വേണമെന്ന് വികസന സമിതി

Published : Sep 01, 2018, 07:40 PM ISTUpdated : Sep 10, 2018, 05:27 AM IST
അതിജീവനത്തിന് ഇടുക്കി; കൂട്ടായ്മ വേണമെന്ന് വികസന സമിതി

Synopsis

ദുരന്തമുഖത്ത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും പ്രകടിപ്പിച്ച ഏകോപനവും കൂട്ടായ്മയും ജില്ലയുടെ മുന്നോട്ടുള്ള പുരോഗതിക്കായി തുടരണമെന്ന് ജില്ലാ വികസന സമിതിയോഗം അഭ്യര്‍ത്ഥിച്ചു

ഇടുക്കി:  ഇടുക്കിയെ വീണ്ടെടുക്കാന്‍  കൂട്ടായ്മ തുടരണമെന്ന്  ജില്ലാ വികസന സമിതി. പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ജില്ലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ദുരന്തമുഖത്ത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും പ്രകടിപ്പിച്ച ഏകോപനവും കൂട്ടായ്മയും ജില്ലയുടെ മുന്നോട്ടുള്ള പുരോഗതിക്കായി തുടരണമെന്ന് ജില്ലാ വികസന സമിതിയോഗം അഭ്യര്‍ത്ഥിച്ചു.

പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലും ഒരു വിധത്തിലുമുള്ള പരാതികള്‍ക്കും ഇടവരാതെ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ മുഴുവന്‍ ജനങ്ങളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ച ജില്ലയിലും ഇതര സംസ്ഥാനത്തു നിന്നുള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികളെയും ജില്ലാകളക്ടര്‍ കെ. ജീവന്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി അഭിനന്ദിക്കുകയും കൃതജ്ഞത അറിയിക്കുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങളിലും റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിലും ദുതിരാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയ  സന്നദ്ധ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ആദരിക്കുന്നതിന് ജില്ലയില്‍ പൊതുചടങ്ങ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഏകോപനത്തോടെയുള്ള മികച്ച പ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും ജോയ്‌സ് ജോര്‍ജ് എംപിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും അഭിനന്ദിച്ചു. പ്രളയത്തിന് ശേഷം നടപ്പാക്കാനുള്ള കാര്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളും നടന്നു. തുടര്‍ന്ന് വിവിധ നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

64 കലകളുടെ പ്രതീകമായി 64 വനിതകൾ; പ്രായം 10 മുതൽ 71 വരെ, മലപ്പുറത്ത് ചരിത്രം കുറിക്കാൻ സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചവാദ്യ സംഘം
'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ