
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾസ് ഫെൻസിങ് ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം ജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡണ്ട് കെ പി യു അലി ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ അജിത് ലാൽ, ആൽബർട്ട്, പി ടി അബ്ദുൽ അസീസ്, ഡെയ്സി എന്നിവർ അശംസകൾ നേർന്നു. പി ഷഫീഖ് സ്വാഗതവും സി ടി ഇൽയാസ് നന്ദി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam