മെഡിക്കൽ വിദ്യാർഥിനിയെ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ഊട്ടിയിലെ ഡോക്ടർ അറസ്റ്റിൽ

Published : Mar 17, 2026, 01:07 PM IST
rape survivor

Synopsis

നല്ല മാ‍‍ർക്ക് നൽകാമെന്നും, പരീക്ഷയിൽ വിജയിപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് ഡോക്ടർ മെഡിക്കൽ വിദ്യാർത്ഥിനിയെ സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ അനുവാദമില്ലാതെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം.

നീലഗിരി: ഊട്ടിയിൽ മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് മെഡിക്കൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഊട്ടി വനിതാ പൊലീസിന്‍റെ പിടിയിലായത്. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്ത്. തനിക്ക് സർവകലാശാലാ അധികൃതരുമായി അടുപ്പമുണ്ടെന്നും, സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

നല്ല മാ‍‍ർക്ക് നൽകാമെന്നും, പരീക്ഷയിൽ വിജയിപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് ഡോക്ടർ മെഡിക്കൽ വിദ്യാർത്ഥിനിയെ  സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ അനുവാദമില്ലാതെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിൽ തർക്കമുണ്ടായി. ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കവും പെൺകുട്ടിയുടെ കരച്ചിലും ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബുധനാഴ്ച അവധി, പ്രവൃത്തി ദിനം നാല് ദിവസമാക്കി, പെട്രോൾ ആഴ്ചയിൽ 15 ലിറ്റർ മാത്രം; പാകിസ്ഥാന് പിന്നാലെ കടുത്ത നടപടികളുമായി ശ്രീലങ്ക
ഗേറ്റടക്കാൻ മുറ്റത്തിറങ്ങിയ വീട്ടമ്മയുടെ താലി പൊട്ടിച്ചു, ഓടി പമ്പയാറ്റിൽ ചാടിയ കള്ളനെ പിന്നാലെ ചാടി പിടികൂടി പൊലീസ്