രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പിടിയിൽ, പിടിച്ചെടുത്തത് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും

Published : Oct 12, 2025, 03:58 PM IST
Doctor arrest

Synopsis

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

കൊച്ചി: എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഡോക്ടറെ വരാപ്പുഴ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വകാര്യ ആശുപത്രിയിലെ ലിവർ കെയറിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് അലൻ കോശി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും'; സിറ്റി ബസ് വിവാദത്തിൽ മേയറെ പരിഹസിച്ച് ഗായത്രി ബാബു
ഹസ്നയുടെ ആത്മഹത്യ; 34 കാരി 8 മാസമായി താമരശ്ശേരിയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത് 29 കാരനായ യുവാവിനൊപ്പം, 'മക്കളെ കാണാനാവത്തിൽ മനോവിഷമം'