'എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി'; തീരാനോവായി ഡോക്ടർ ഷഹന

Published : Dec 06, 2023, 04:14 PM ISTUpdated : Dec 06, 2023, 04:22 PM IST
'എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി'; തീരാനോവായി ഡോക്ടർ ഷഹന

Synopsis

സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഡോക്ടർ ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. 

തിരുവനന്തപുരം: ഒറ്റവാക്കിൽ സങ്കടങ്ങളെല്ലാം കുറിച്ചുവെച്ചാണ് തിരുവനന്തപുരത്തെ യുവഡോക്ടർ ഷെഹ്ന ജീവിതം അവസാനിപ്പിച്ചത്. എല്ലാവർക്കും പണം മതി. എല്ലാറ്റിനും മുകളിലും പണമാണ്. എന്നായിരുന്നു ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെ വരികൾ. പഠനത്തിൽ മിടുക്കിയായിരുന്ന, മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം നേടിയ ഷെഹന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ്  ഷെഹനയെ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്.

സുഹൃത്തായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഡോക്ടർ ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ വരന്റെ വീട്ടുകാർ വൻതുകയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു ഈ തുക. ഇതിനെ തുടർന്ന് വിവാഹം മുടങ്ങുകയും വൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഇതിന്റെ മാനസിക പ്രയാസത്തിലായിരുന്നു ഷെഹന എന്നും ബന്ധുക്കൾ പറയുന്നു. 

വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുൻപാണ് മരിച്ചത്. ഇതോടെയാണ് ഈ കുടുംബം സാമ്പത്തികമായി പ്രതിസന്ധിയിലായത്. ഷെഹനയുടെ അച്ഛൻ പലർക്കും കടം കൊടുത്തിരുന്നു. ഈ പണം തിരികെ കിട്ടാതെ വന്നതും ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. സംഭവത്തിൽ ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അതേസമയം ഷെഹനയുടെ ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അപ്രോച്ച് റോഡ് പണി തീരും മുൻപ് പക്വായി പാലം ഉദ്ഘാടനം,ചേരിതിരിഞ്ഞ് നാട്ടുകാർ, വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്
തുടക്കം ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം, 2000 രൂപക്ക് വാങ്ങും, വിൽപ്പന 5000 ത്തിന്, ഉത്സവ പറമ്പിൽ ലഹരി മരുന്നുമായി പ്രതി പിടിയിൽ