മിഠായി ഭരണിയിൽ തലയിട്ടു, നായ വട്ടം കറങ്ങിയത് 15 ദിവസം; രക്ഷകരായി ഇആർഎഫ് പ്രവർത്തകർ

By Web TeamFirst Published Jan 20, 2020, 6:59 PM IST
Highlights

ഭക്ഷണവും വെള്ളവും കുടിക്കാനാകാതെ ദുരിതത്തിലായതോടെ പലരും സഹായത്തിന് എത്തിയെങ്കിലും പ്ലാസ്റ്റിക് ഭരണിയിലൂടെ കാണാൻ സാധിക്കുന്നതിനാൽ നായ ഓടി രക്ഷപ്പെട്ടുകൊണ്ടിരുന്നു.

നിലമ്പൂർ: മിഠായി ഭരണിയിൽ തലയിട്ടതോടെ കുടുങ്ങിയ നായക്ക് തുണയായത് ഇആർഎഫ് (എമർജൻസി റെസ്‌ക്യു ഫോഴ്‌സ് ) പ്രവർത്തകർ. ചന്തക്കുന്ന് അയ്യാർപൊയിലാണ് സംഭവം. രണ്ടാഴ്ചയോളമായി അയ്യാർപൊയിൽ പ്രദേശത്ത് തലയിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നിലയിൽ അലയുന്ന നായയെ പ്രദേശവാസികൾ കണ്ടിരുന്നു. 

ഭക്ഷണവും വെള്ളവും കുടിക്കാനാകാതെ ദുരിതത്തിലായതോടെ പലരും സഹായത്തിന് എത്തിയെങ്കിലും പ്ലാസ്റ്റിക് ഭരണിയിലൂടെ കാണാൻ സാധിക്കുന്നതിനാൽ നായ ഓടി രക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇതോടെ വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇആർഎഫ്  പ്രവർത്തകരെത്തി നായയെ രക്ഷപ്പെടുത്തുകയായിരുന്നു.

Read Also: ശാരീരിക വൈകല്യമുള്ള നായയെ നടുറോഡിൽ ഉപേക്ഷിച്ച് ഉടമ; രൂക്ഷവിമർശനവുമായി സമൂഹമാധ്യമങ്ങൾ

 

click me!