പാലിയേറ്റീവിന്റെ സഹായപ്പെട്ടി മോഷ്ടിക്കൽ സ്ഥിരം പരിപാടി: പ്രതി പിടിയിൽ

Published : Feb 20, 2021, 07:05 AM IST
പാലിയേറ്റീവിന്റെ സഹായപ്പെട്ടി മോഷ്ടിക്കൽ സ്ഥിരം പരിപാടി:  പ്രതി പിടിയിൽ

Synopsis

പ്രതിയുടെ മോഷണ ദൃശ്യങ്ങൾ പോലീസ് വ്യാപാരികളുടേയും ഓട്ടോ തൊഴിലാളികളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. 

മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സഹായപ്പെട്ടികൾ മോഷ്ടിക്കുന്നയാളെ പിടികൂടി. തൃശൂർ ചാഴൂർ തെക്കിനിയേടത്ത് വീട്ടിൽ സന്തോഷ് കുമാറി(47)നെയാണ് പിടികൂടിയത്. മലപ്പുറം കോട്ടപ്പടിയിലെ കോഴിയിറച്ചി കടയിൽ നിൽക്കുകയായിരുന്ന ഇയാളെ ഓട്ടോറിക്ഷ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്. 

പ്രതിയുടെ മോഷണ ദൃശ്യങ്ങൾ പോലീസ് വ്യാപാരികളുടേയും ഓട്ടോ തൊഴിലാളികളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. സന്തോഷ്‌കുമാർ തൃശൂർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ പാലിയേറ്റീവിന്റെ നിരവധി സഹായപ്പെട്ടികൾ മോഷ്ടിച്ച കേസിൽ പ്രതിയാണ്. എസ് ഐ മാരായ ഇ ആർ ബൈജു, കെ എസ് ജയൻ, സി പി ഒ. ശഫീഖ്, ദിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ