അതിക്രമിച്ച് കയറിയാല്‍ കടുത്ത പിഴ, വിലക്കേർപ്പെടുത്തി തമിഴ്നാട് വനംവകുപ്പ്; 'നീലക്കുറിഞ്ഞി കാണാനെത്തരുത്'

Published : Sep 22, 2024, 08:59 PM IST
അതിക്രമിച്ച് കയറിയാല്‍ കടുത്ത പിഴ, വിലക്കേർപ്പെടുത്തി തമിഴ്നാട് വനംവകുപ്പ്; 'നീലക്കുറിഞ്ഞി കാണാനെത്തരുത്'

Synopsis

വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി: നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി കാണാനെത്തെരുതെന്ന് തമിഴ്‌നാട് വനംവകുപ്പ്. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തിരിക്കുന്നത്. ആദ്യനാളുകളില്‍ ധാരാളം കാഴ്ച്ചക്കാര്‍ എത്തിയിരുന്നെങ്കിലും വനം വകുപ്പിന്റെ നിര്‍ദ്ദേശം വന്നതോടെ ഇവിടങ്ങളിലേക്ക് എത്താനാകുന്നില്ല. 

വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. ഇതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞി മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞികള്‍ വരെ ഗൂഢല്ലൂര്‍ മേഖലകളിലുണ്ട്. 

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം

ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി