നാടിന്റെ കണ്ണീരായി 3 പെൺകുട്ടികൾ; ഇനി ഇത് ആവർത്തിക്കരുത്, പീച്ചി ഡാം അപകടത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

Published : Jan 18, 2025, 03:15 AM IST
നാടിന്റെ കണ്ണീരായി 3 പെൺകുട്ടികൾ; ഇനി ഇത് ആവർത്തിക്കരുത്, പീച്ചി ഡാം അപകടത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

Synopsis

സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്.

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ മൂന്ന് പെൺകുട്ടികൾ മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി. അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷൻ അംഗങ്ങളായ ജലജമോൾ.റ്റി.സി, കെ.കെ. ഷാജു എന്നിവരടങ്ങിയ സംഘം സന്ദർശിക്കുകയും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കുകയും ചെയ്തു. ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വിഷയങ്ങൾ ചർച്ച ചെയ്തു. ഡാമിൽ ഇത്തരം അപകടം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കമ്മീഷൻ അറിയിച്ചു. തൃശ്ശൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യവും കമ്മീഷൻ നേരിട്ട് പരിശോധിച്ചു.  എറിൻ (16), അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവരാണ് മരിച്ചത്. 

സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്.അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ‌ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. 

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് 13-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. 

ഒറ്റ ദിവസം 1,18,180 രൂപയുടെ കിടിലൻ കളക്ഷൻ, മച്ചാനെ ആദ്യ ദിനം തന്നെ വൻ തിരക്കാണ്! തരംഗമായി മെട്രോ ബസ് സ‍ർവീസ്

തിരുവനന്തപുരം സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐ‍ഡി തപ്പി പോകുന്നവരെ...; ആള് ചില്ലറക്കാരനല്ലാട്ടോ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം