സ്ത്രീധനം പോര, ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവ് 2 വർഷത്തിന് ശേഷം പിടിയിൽ

Published : Apr 14, 2024, 12:01 AM IST
സ്ത്രീധനം പോര, ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവ് 2 വർഷത്തിന് ശേഷം പിടിയിൽ

Synopsis

പ്രതി സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പരാതി.

കൽപ്പറ്റ:വയനാട് തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശിയായ ആന്തൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ്‌ ഷാഫി (40)യെയാണ് തൊണ്ടർനാട് പോലീസ് മലപ്പുറം ചങ്ങരംകുളത്ത് വച്ച് പിടികൂടിയത്. 

2022 -ലാണ് തേറ്റമല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2006-ൽ വിവാഹം കഴിഞ്ഞ് ഇരുവരും മലപ്പുറം ചങ്ങരംകുളത്തും വയനാട് തേറ്റമലയിലുമായി താമസിച്ചു വരികയായിരുന്നു. എന്നാൽ പ്രതി സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് നിരന്തരം ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് പരാതി. സബ് ഇൻസ്‌പെക്ടർ ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എച്ച് മുസ്തഫ, ടൈറ്റസ് സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read More : 'ശരിക്കും നോൺവെജ് തന്നെ'; വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയിൽ ചത്ത പാറ്റ, കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം