കാസര്‍കോട് : കാസര്‍കോട് ജില്ലാ കലക്ടറായി ഡോ. സജിത്ത് ബാബു ദാമോദരനെ (ഐ.എ.എസ്) നിയമിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ കലക്ടറായിരുന്ന കെ ജീവന്‍ ബാബു സ്വന്തം ജില്ലയായ ഇടുക്കിയിലേക്ക് സ്ഥലംമാറി പോയതിന് ശേഷം ഒരു മാസത്തിലധികമായി എ.ഡി.എമ്മിനായിരുന്നു കാസർകോട് കലക്‌ടറുടെ ചുമതല. നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ആയിരുന്നു ഡോ. സജിത്ത് ബാബു. ഡെപ്യൂട്ടി കലക്ടര്‍, കേരള അഗ്രി കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2010-ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം സ്വദേശിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam