
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതിയ്ക്ക് എട്ട് വർഷം കഠിനതടവും നാൽപതിനായിരം രൂപ പിഴയും വിധിച്ചു. വീരാജ്പേട്ട പുളിക്കൽ ബഷീറിനെ(35)യാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. 2015 ഒക്റ്റോബർ 18നാണ് നടക്കാവ് എസ്ഐ ജി. ഗോപകുമാർ ബഷീറിനെ അറസ്റ്റ് ചെയ്തത്. നടക്കാവ് എസ്ഐ ആയിരുന്ന പ്രകാശൻ പടന്നയിൽ നടത്തിയ കേസ് അന്വേഷണത്തിലാണ് നടപടി. കോടതി 18 ഓളം സാക്ഷികളെ വിസ്തരിക്കുകയും കഞ്ചാവിന്‍റെ രാസപരിശോധനാഫലം വിലയിരുത്തുകയും ചെയ്ത ശേഷമാണ് കോടതി വിധി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam