'ഇനിയൊരു വന്ദനയെ നാടിന് നഷ്ടപ്പെടരുത്'; ഓപ്പറേഷൻ തൂഫാന്‌ പിന്തുണയുമായി ഡോ. വന്ദന ദാസിന്റെ പിതാവ്, തൂഫാൻ വാറിയർ ബാഡ്‌ജ്‌ അണിയിച്ച്‌ മന്ത്രി

Published : Jun 26, 2026, 10:33 PM IST
Vandana das

Synopsis

ലഹരിക്ക് അടിമയായ പ്രതി കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിന്റെ പിതാവ് കെ. ജി. മോഹൻദാസ് ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയായി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ രമേശ് ചെന്നിത്തല അദ്ദേഹത്തിന് തൂഫാൻ വാറിയർ ബാഡ്‌ജ്‌ നൽകി ആദരിച്ചു. 

ഹരിപ്പാട്: ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലചെയ്ത ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ ഇനി നാടിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ. ജി. മോഹൻദാസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് എം.എൽ.എ ഓഫീസിൽ വച്ച് തൂഫാൻ വാറിയർ ബാഡ്‌ജ്‌ ധരിപ്പിച്ചു. ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്താണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണം കേരളം മറക്കാൻ പാടില്ലാത്ത വേദനയാണ്. മറ്റൊരു വന്ദനയും ഈ നാടിന് നഷ്ടമാകരുത്. അതുകൊണ്ടാണ് ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മകളെ നഷ്ടപ്പെട്ട ഒരു പിതാവെന്ന നിലയിൽ, ലഹരി സൃഷ്ടിക്കുന്ന ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്ന് മോഹൻദാസ് പറഞ്ഞു. ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാമ്പെയ്നിനും അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു. യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്നും, തന്റെ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അറിയിച്ചു.

ലഹരിക്കെതിരായ പോരാട്ടം നിയമപാലകരുടെ മാത്രം ദൗത്യമല്ലെന്നും, ഓരോ കുടുംബത്തിന്റെയും സാമൂഹിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന്റെ പിന്തുണ ഈ ജനകീയ മുന്നേറ്റത്തിന് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെയാണ്‌ 2023 മേയ്‌ 10ന്‌ ഡോ. വന്ദനയെ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പോലീസ്‌ കൊണ്ടുവന്ന പ്രതി സന്ദീപ്‌ കത്രിക കൊണ്ട്‌ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്‌.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിക്കുന്ന കുപ്രസിദ്ധ കള്ളൻ 'വഞ്ചികുത്തി അനീഷ്' പൂയപ്പള്ളി പൊലീസിന്റെ വലയിൽ!
മഴ തുടങ്ങി, വയനാട്ടിലെത്തുന്ന സഞ്ചാരികൾക്കും നാട്ടുകാര്‍ക്കും 'ചാകര', അവധി ദിനങ്ങള്‍ ഇവര്‍ ആഘോഷിക്കാൻ എത്തുന്നത് നിരവധി പേര്‍