കൊച്ചി നഗരവാസികളുടെ ശ്രദ്ധയ്ക്ക്: രണ്ട് ദിവസം കുടിവെള്ളം കിട്ടില്ല, പ്രധാന പൈപ്പ് ലൈൻ പൊട്ടി

Published : Jul 27, 2023, 08:36 PM IST
കൊച്ചി നഗരവാസികളുടെ ശ്രദ്ധയ്ക്ക്: രണ്ട് ദിവസം കുടിവെള്ളം കിട്ടില്ല, പ്രധാന പൈപ്പ് ലൈൻ പൊട്ടി

Synopsis

അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം ഒട്ടും വിതരണം ചെയ്യാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്

കൊച്ചി: എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ചിലയിടത്ത് അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. ആലുവയിൽ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതാണ് കാരണം. സംസ്കാര ജങ്ഷനിലാണ് പ്രധാന പൈപ്പിൽ പൊട്ടലുണ്ടായത്. ഈ സാഹചര്യത്തിൽ എറണാകുളം നഗരത്തിലെ കടവന്ത്ര, കലൂർ, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. അടുത്ത രണ്ട് ദിവസം ഈ ഭാഗത്തേക്ക് കുടിവെള്ളം ഒട്ടും വിതരണം ചെയ്യാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 
 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു