
കൊച്ചി : പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമം തുടരും. ജല അതോറിറ്റിയുടെ ജല വിതരണം തുടങ്ങാത്തതാണ് ക്ഷാമം തുടരാൻ കാരണം. കുടിവെള്ള ടാങ്കറുകൾ ഇതുവരെ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിനായിരുന്നു തീരുമാനം. ജലവിഭവ മന്ത്രിയുടെ യോഗത്തിൽ ആണ് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ഇന്ന് മുതൽ ജല വിതരണത്തിന് തീരുമാനിച്ചത്. ജല അതോറിറ്റിക്ക് ഉള്ളത് ഒരു ടാങ്കർ ലോറി മാത്രം ആണ്. അതിനാൽ കുടിവെള്ള വിതണം വേഗത്തിലാക്കാൻ ടാങ്കർ ലോറി ഉടമകളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ച് നടപടികൾ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ടാങ്കർ ലോറി ഉടമകളാരും ഇതുവരെ ക്വട്ടേഷൻ നൽകിയിട്ടില്ല .
നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് കുടിവെള്ള വിതരണം തുടങ്ങാനാകുമെന്ന് നോഡൽ ഓഫീസർ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടാങ്കറുകൾ മുന്നോട്ട് വന്നില്ലെങ്കിൽ അടുത്ത നടപടികളിലേജക്ക് കടക്കും. നിലവിൽ തദ്ദേശസ്ഥാപനങ്ങൾ ആണ് വെള്ളം ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത് .
ഇതിനിടെ കുടിവെള്ള ക്ഷാമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ സമരം തുടങ്ങി. കുടങ്ങളുമായി കരുവേലിപ്പടിയിലെ ജല വകുപ്പ് ഓഫിസ് ഉപരോധിച്ച് ആയിരുന്നു സമരം. ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിലായിരുന്നു സമരം .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam