സ്വർണകടത്തുമായി ബന്ധമുള്ളവരെ തട്ടിക്കൊണ്ടു പോയി; 'ദൃശ്യം' സിനിമ തന്ത്രം കാട്ടി ക്വട്ടേഷൻ സംഘം, ഒടുവിൽ വലയിലായി

Published : May 02, 2022, 08:16 PM ISTUpdated : May 02, 2022, 08:17 PM IST
സ്വർണകടത്തുമായി ബന്ധമുള്ളവരെ തട്ടിക്കൊണ്ടു പോയി; 'ദൃശ്യം' സിനിമ തന്ത്രം കാട്ടി ക്വട്ടേഷൻ സംഘം, ഒടുവിൽ വലയിലായി

Synopsis

പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരിൽനിന്നും ഒരു ചെറിയ മൊബൈൽ ഫോൺ വാങ്ങി പ്രതിപ്പിലൊരാളുടെ സിം കാർഡ് ആ ഫോണിൽ ഇട്ട് 'ദൃശ്യം' സിനിമ മോഡലിൽ മൈസൂരിൽ നിന്നും ജയ്പൂരിലേയ്ക്ക് പോകുന്ന ട്രെയിനിലെ വേയ്സ്റ്റ് ബോക്സിൽ നിക്ഷേപിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടിൽത്താഴത്ത് നിന്നും പേരാമ്പ്ര നടുവണ്ണുരിൽ നിന്നും സ്വർണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദ്ദിച്ച് സ്വർണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. മലപ്പുറം തയ്യിൽകടവ് സ്വദേശികളായ ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് സമീർ (31),  പൂനാടത്തിൽ ജയരാജൻ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കൽ രതീഷ് (32), എന്നിവരെയും ഇവർക്ക് വാഹനം എത്തിച്ചു നൽകിയ തയ്യിൽകടവ് ഇല്ലിക്കൽ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച കാറുകൾ അന്വേഷണ സംഘം കണ്ടെടുത്തു. മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എൽ, സബ് ഇൻസ്പെക്ടർ രമേഷ് കുമാർ എ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

27 - 04 - 2022 ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ കൂത്താളി വീട്ടിൽ അബ്ദുൾ നിസ്സാർ പണം ഉടമസ്ഥർക്ക് നൽകാതെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അബ്ദുൾ നിസ്സാറിനെ സ്വർണ്ണ കടത്തിന് ഏർപ്പാടാക്കിയ പേരാമ്പ്ര വെള്ളിയൂർ, പോറോളി അബ്ദുൾ ഷഹീറിനെയും മായനാട് തയ്യിൽത്താഴം ഫാസിലിനെയും സ്വർണ്ണ കടത്ത് സംഘം തട്ടികൊണ്ടു പോവുകയും കരിയറായ അബ്ദുൾ നിസ്സാറിൽ നിന്നും സ്വർണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കിൽ  കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെ ഈങ്ങാപ്പഴയിലെ അഞ്ജാത കേന്ദ്രത്തിൽ തടവിൽ പാർപ്പിക്കുകയും ചെയ്തു. മാത്രമല്ല ക്വട്ടേഷൻ സംഘം ഇവരുടെ വീട്ടുകാരോട് പണമോ സ്വർണമോ തന്നില്ലെങ്കിൽ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്വട്ടേഷൻ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. വീട്ടുകാർ സംഭവം പൊലീസിനെ അറിയിച്ചു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ തട്ടികൊണ്ടുപോയവരെയും കൊണ്ട് മൈസൂരിലേക്ക് കടന്നു. ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരിൽനിന്നും ഒരു ചെറിയ മൊബൈൽ ഫോൺ വാങ്ങി പ്രതിപ്പിലൊരാളുടെ സിം കാർഡ് ആ ഫോണിൽ ഇട്ട് 'ദൃശ്യം' സിനിമ മോഡലിൽ മൈസൂരിൽ നിന്നും ജയ്പൂരിലേയ്ക്ക് പോകുന്ന ട്രെയിനിലെ വേയ്സ്റ്റ് ബോക്സിൽ നിക്ഷേപിച്ച് ബംഗളൂരുവിലേക്ക് കടന്നു. എന്നാൽ പ്രതികളുടെ ഈ നീക്കം പൊലീസ് സമ‍ർത്ഥമായി പൊളിച്ചു. മൊബൈൽ തന്ത്രം പൊലീസിലെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം കൃത്യമായ ആസൂത്രണത്തിലൂടെ ബാഗ്ലൂരിലെ മജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജിൽ നിന്നും പ്രതികളെ വലയിലാക്കി. സ്വർണ്ണം കടത്തിയ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസി. പൊലീസ് കമ്മീഷണർ കെ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണമംഗലത്ത് വീടിന് പിന്നിലെ ഷെഡില്‍ 31കാരിയായ യുവതി തൂങ്ങിമരിച്ച നിലയില്‍, സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഇനി കൂളായി യാത്ര ചെയ്യാം; സോളാർ എസി ബസ് റെഡി, അതും സാധാരണ ടിക്കറ്റ് നിരക്കില്‍