
വടക്കഞ്ചേരി: ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവര്‍ നാരായണൻ (64) നാണ് മരിച്ചത്. വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.