
പാലക്കാട്: വിനോദയാത്ര പോയ ടാക്സി ഡ്രൈവർക്ക് യാത്രക്കാരുടെ മർദ്ദനം എന്നു പരാതി. പാലക്കാട്ടെ സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ വാഹനത്തിൻ്റെ ഡ്രൈവർക്കാണ് മർദനമേറ്റത്. മദ്യലഹരിയിലായിരുന്നു മർദ്ദനമെന്ന് ഡ്രൈവർ പറഞ്ഞു. മലമ്പുഴ സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദ്ദനമേറ്റത്.
പരിക്കേറ്റ ഡ്രൈവർ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടുമൽപെട്ടയിൽ വെച്ച് വാഹനത്തിലെ പാട്ടിൻ്റെ ശബ്ദം ഡ്രൈവർ കുറച്ചതാണ് പ്രശ്നത്തിന് തുടക്കം. മദ്യലഹരിയിലായിരുന്ന യാത്രക്കാർ എന്തിന് ശബ്ദം കുറച്ചു എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു എന്നു കൃഷ്ണമൂർത്തി പറഞ്ഞു.
2000 രൂപയ്ക്ക് ചില്ലറ ചോദിച്ച യാത്രക്കാരനെ തല്ലിച്ചതച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam