
അമ്പലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അധ്യാപനത്തിൽ നിന്നും വിരമിച്ച രണ്ട് അധ്യാപികമാരുണ്ട്. പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി ടീച്ചർമാരായ സി. രാജാമണിയും ആർ. മഞ്ജുഷാദേവിയും. പ്രീഡിഗ്രി ക്ലാസുമുതൽ കൂട്ടുകാരായ ടീച്ചർമാർ ഒടുവിൽ ഒരേ സ്കൂളിലെത്തി, ഒരേ ദിവസം സർവ്വീസിൽ നിന്നും വിരമിച്ചത് സഹപ്രവർത്തകർക്കും വിദ്യാർത്ഥികള്‍ക്കെല്ലാം കൌതുകമായി.
പ്രീഡിഗ്രി ക്ലാസുമുതൽ കൂട്ടുകാരായിരുന്നു രാജാമണിയും മഞ്ജുഷാദേവിയും. ഇരുവരും ഒരേ സ്കൂളിൽ ഒരേ വിഷയത്തിൽ അധ്യാപകരായി ജോലിചെയ്ത് വരവേയാണ് ഒരേദിവസം വിരമിക്കുന്നതും. പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കെമിസ്ട്രി അധ്യാപികമാരായിരുന്ന സി. രാജാമണിയും ആർ. മഞ്ജുഷാദേവിയുമാണ് ചൊവ്വാഴ്ച ജോലിയിൽ നിന്നുംവിരമിച്ചത്.
ആലപ്പുഴ എസ്. ഡി. കോളേജിൽ പ്രീഡിഗ്രിക്കും ഡിഗ്രിക്കും ഒരേ ക്ലാസിലായിരുന്നു ഇരുവരുടെയും പഠനം. കെമിസ്ട്രിയിൽ ബിരുദത്തിനുശേഷം ബിരുദാനന്തരബിരുദത്തിനു രണ്ടു കോളേജിലായെങ്കിലും തിരുവനന്തപുരത്തു തന്നെയായിരുന്നു. പഠനം കഴിഞ്ഞ് ഒന്നിനുപുറകെ ഒന്നായി ഇരുവരും അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികമാരായി. കളർകോട് സ്വദേശിനിയാണ് രാജാമണി. മഞ്ജുഷാദേവി പുന്നപ്ര പറവൂർ സ്വദേശിനിയും.
Read More : പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ്, ആഘോഷം, പിന്നാലെ രാഖിശ്രീയുടെ മരണം; യുവാവിനെതിരെ പോക്സോ കേസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam