
കാസര്‍കോട്: കാസര്‍കോട് കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണ്‍ പറന്നെത്തും . കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളി പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുകയാണ് ജില്ലയില്‍.
പുല്ലൂരിലെ നെല്‍പ്പാടത്ത് മരുന്ന് തളിച്ചത് ഡ്രോൺ വഴി . മരുന്ന് നിറയ്ക്കുന്നത് ഡ്രോണില്‍ ഘടിപ്പിച്ച പ്രത്യേക ടാങ്കില്‍.നെല്‍പ്പാടത്ത് വളരെ വേഗത്തില്‍ മരുന്ന് തളിക്കല്‍ സാധ്യമായി . കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ.
നെല്‍കൃഷിക്ക് ആവശ്യമായ മൈക്രോ ന്യൂട്രിയന്‍സ് ആണ് ഡ്രോൺ വഴി തളിക്കുന്നത്. കൂടുതല്‍ നെല്‍പാടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതിനിടയില്‍ നെല്‍ച്ചെടികല്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ കണ്ടുപിടിക്കാനും അതിനാവശ്യമായ മരുന്നുകള്‍ തളിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് സാധിക്കും.
കാസർകോട് ജില്ലയില്‍ ആദ്യമായിട്ടാണ് കൃഷിയിടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത്. യന്ത്രവത്ക്കരണം എല്ലായിടത്തും എത്തിക്കുക എന്നതാണ് കൃഷി വകുപ്പ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
തത്തേങ്ങലത്ത് ദുരിതം വിതച്ചത് എൻഡോസൾഫാനോ ? പുതിയ പരിശോധന നടത്താൻ നിർദേശം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam