കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കാപ്പാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.  

തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കാപ്പാ വകുപ്പ് പ്രകാരം അറസ്‌റ്റിനുള്ള ഉത്തരവിറങ്ങിയ ശേഷം ഒളിവിലാണെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. പുത്തൻപാലം രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് ലിമിറ്റിലെ വിവിധ സ്റ്റേഷനുകളിൽ ആയി അമ്പതോളം കേസുകളിൽ പ്രതിയാണ്. 2026 ൽ വീണ്ടും കേസുകളിൽ പ്രതിയായതോടെയാണ് കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. അന്നുമുതൽ പ്രതി ഒളിവിലാണ്. ഫോട്ടോയിൽ കാണുന്ന ആളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.