ലോക്ക് ഡൗൺ: നിരത്തിലിറങ്ങുന്നവർക്ക് പിടിവീഴും, മാന്നാറിലും നിരീക്ഷണത്തിനായി ഡ്രോണുകൾ

By Web TeamFirst Published Apr 3, 2020, 3:03 PM IST
Highlights

ലോക്ക് ഡൗൺ  ലംഘിക്കുന്നവരെ ഡ്രോണുകൾ ഉപയോഗിച്ച് കണ്ടെത്തി കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
 

മാന്നാർ: കൊവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ മാന്നാർ പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. ലോക്ക് ഡൗൺ ലംഘിക്കുന്നവരെ ഡ്രോണുകൾ ഉപയോഗിച്ച് കണ്ടെത്തി കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.

നിരത്തുകളിൽ വാഹനങ്ങളുടെ അതിപ്രസരവും, അനാവശ്യമായി കറങ്ങി നടക്കുന്നവരെയും, ഒരേ വാഹനം ഒന്നിലധികം പ്രാവശ്യം നിരത്തിൽ ഇറങ്ങുന്നതിനെതിരെയും നിയമ നടപടി സ്വീകരിക്കണം എന്ന ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. 

Read Also: ഏത്തമിടീച്ച യതീഷ്ചന്ദ്രക്ക് ശാസന ?; ലോക്ക് ഡൗൺ പരിശോധനക്ക് ഡ്രോണുകൾ

ഡ്രോണുകൾ കയ്യിലുള്ളവര്‍ ജാഗ്രത, ഇനി ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

click me!