കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയി; ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

Published : Jul 02, 2025, 09:12 AM IST
student drowned to death

Synopsis

മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തിലാണ് ആബിദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകന്‍ എന്‍പി ആബിദ് (17) ആണ് മരിച്ചത്. ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കം പൊറ്റശ്ശേരിയിലെ ചിറക്കല്‍ ഭാഗത്തെ കുളത്തില്‍ ആബിദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇതിനിടെ ആബിദ് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം സംഭവിച്ചത്. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് മുത്താലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സുലൈഖയാണ് ആബിദിന്റെ മാതാവ്. സഹോദരങ്ങള്‍: സുഹൈല്‍, സക്കീന.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ