
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. താനൂര്‍ എടക്കടപ്പുറം സ്വദേശി ജുറൈജിൻ്റെ മൃതദേഹം തൃശ്ശൂര്‍ അഴീക്കോട് കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. ജുറൈജിനായി ന്യൂകട്ട് ഭാഗത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് കടപ്പുറത്ത് നിന്ന് മൃതദേഹം ലഭിച്ചത്.
ബന്ധുക്കൾ കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെത്തി മൃതദേഹം ജുറൈജിന്റേത് എന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബുധനാഴ്ചയാണ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയ ജുറൈജ് ഒഴുക്കിൽപ്പെട്ടത്. പിന്നാലെ ഫയര്‍ഫോഴ്സ്, എൻഡിആർഎഫ് മറ്റ് സന്നദ്ധ സേനകൾ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയിരുന്നു. നാല് ദിവസം തെരഞ്ഞിട്ടും ജുറൈജിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, നേവിയുടെ സേവനവും ജില്ലാ ഭരണകൂടം തേടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam