ജ്യേഷ്ഠന്‍ രാസ ലഹരിക്ക് അടിമ, ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത് 

Published : Mar 04, 2025, 08:46 AM IST
 ജ്യേഷ്ഠന്‍ രാസ ലഹരിക്ക് അടിമ, ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത് 

Synopsis

പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. 

കോഴിക്കോട് : താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. വെട്ടേറ്റ അഭിനന്ദിൻറെ നില ഗുരുതരല്ല. പ്രതി അർജുൻ പൊലീസ് കസ്റ്റഡിയിലാണ്.  

സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ആരോപണം, ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം 40കാരൻ ജീവനൊടുക്കി 

ക്ഷേത്രത്തിലെ വാളുകൊണ്ട് സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച അർജുൻ, രാസ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറഞ്ഞു. ഡി അഡിക്ഷൻ സെന്ററുകളിൽ ഉൾപ്പെടെ കൊണ്ടുപോയിരുന്നുവെങ്കിലും മാറ്റം ഉണ്ടായില്ല. പരിക്കേറ്റ ക്ഷേത്രത്തിൽ നിന്നും വാൾ കൊണ്ടുപോയ സംഭവത്തിൽ അമ്പലക്കമ്മിറ്റി താമരശ്ശേരി പോലീസിൽ പരാതി നൽകി. 

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ