
മലപ്പുറം: സംസ്ഥാനത്ത് ലഹരി വിൽപ്പന പൊടിപൊടിക്കുന്നു. വിൽപ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ മലപ്പുറം തിരൂരങ്ങാടിയിൽ പിടിയിലായി. പന്താരങ്ങാടി പാറപ്പുറം വീട്ടിൽ അഫ്സൽ, സൈഫുദ്ധീൻ എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപടിയിൽ കാറിൽ നടത്തിയ പരിശോധനയിലാണ് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിവിധ പാക്കേറ്റുകളിലായാണ് ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇരുവരും ലഹരി മരുന്നി്നറെ ചില്ലറ വിൽപ്പനക്കാരാണെന്ന് പൊലീസ് അറിയിച്ചു. ലഹരി മരുന്ന് ഉപയോഗം കൂടിയതോടെ പ്രദേശത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
വെഞ്ഞാറമൂട് കൂട്ടകൊല : ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും, ശേഷം കസ്റ്റഡി അപേക്ഷ
കോഴിക്കോട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും 89 ഗ്രാം എംഡിഎംഎയുമായി കൊളത്തറ സ്വദേശി അജിത്താണ് കസ്റ്റഡിയിലായത്. ബാംഗ്ലൂരുവിൽ നിന്ന് വില്പനക്ക് കൊണ്ടു വന്നതായിരുന്നു എംഡിഎംഎ. ഡാൻസഫ് സംഘമാണ് അജിത്തിനെ പിടിച്ചത്. രണ്ടു കിലോയോളം എംഡിഎംഎ ആണ് ഈ വർഷം മാത്രം ഡാൻസഫ് നഗര പരിധിയിൽ പിടിച്ചെടുത്തത്.