ഉന്നതര്‍ക്കിടയില്‍ രാസലഹരി വിൽക്കുന്നയാളെന്ന് വിവരം, എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

Published : Oct 25, 2025, 08:25 AM IST
drug

Synopsis

റഷീദ് ഉന്നതര്‍ക്കിടയില്‍ രാസലഹരി വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പിടിയിലാകുമ്പോൾ ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് രാസലഹരി ഇടപാടില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ പിന്നീട് വിട്ട് അയച്ചു

തൊടുപുഴ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍. തൊടുപുഴ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദാണ് പിടിയിലായത്. ഇയാളില്‍ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎയും .23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് ഉന്നതര്‍ക്കിടയില്‍ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. റഷീദ് കഴിഞ്ഞ കുറച്ച് നാളുകളായി പോലീസിന്റെ നിരീഷണത്തിലായിരുന്നു. 

വ്യാഴാഴ്ച രാത്രി ഇയാള്‍ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തൊടുപുഴ പലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇയാളുടെ മുറിയില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് രാസലഹരി ഇടപാടില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ പിന്നീട് വിട്ട് അയച്ചു. തൊടുപുഴയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നയാളാണ് റഷീദ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്