പിന്നിൽ പൊലീസെന്ന് വിവരം, എംഡിഎംഎ ഉപേക്ഷിച്ച് മുങ്ങിയ യുവാവിനെ വലയിലാക്കി വണ്ടൂർ പൊലീസ്

Published : Jan 11, 2025, 10:46 AM IST
പിന്നിൽ പൊലീസെന്ന് വിവരം, എംഡിഎംഎ ഉപേക്ഷിച്ച് മുങ്ങിയ യുവാവിനെ വലയിലാക്കി വണ്ടൂർ പൊലീസ്

Synopsis

ന്യൂഇയർ ആഘോഷത്തിനായി എത്തിച്ച എംഡിഎംഎ ഉപേക്ഷിച്ച് യുവാവ് മുങ്ങി. ദിവസങ്ങൾക്കുള്ളിൽ വലയിലാക്കി പൊലീസ്

മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ വലയിലാക്കി പൊലീസ്. മലപ്പുറത്താണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്.കഴിഞ്ഞ മാസം 30ന് രാത്രി ഒമ്പതോടെയാണ് സംഭവം. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാറാണ് പ്രതിയുടെ രീതി. 

രഹസ്യം വിവിരം ലഭിച്ചതോടെ ഇൻസ്‌പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ കാളികാവ് പൊലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാളികാവ് കറുത്തേനിയിൽ എത്തിയതോടെ കാറിൽ നിന്ന് പ്രതി ഇറങ്ങിയോടി. പൊലീസ് പരിശോധനയിൽ കാറിൽ നിന്ന് 25 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. പ്രതി ഒളിവിൽ പോയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. 

പ്രതി കഴിഞ്ഞ ദിവസം വണ്ടൂർ ഭാഗത്തേക്ക് കാറിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് ഇയാളെ തന്ത്രപൂർവ്വം വലയിലാക്കിയത്. എസ്.ഐ കെ. പ്രദീപ്, എ.എസ്.ഐ സി.ടി. സാബിറ, സീനിയർ സി.പി.ഒ എസ്.സി. സജിത, കെ. അരുൺ, മൻസൂർ അലി, സി.പി.ഒ കെ. ബാബു എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു