ലോക്ക് ഡൗണിനിടെ മദ്യപിച്ച് കാർ ഓടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥൻ, കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Web Desk   | Asianet News
Published : Mar 31, 2020, 09:20 PM ISTUpdated : Mar 31, 2020, 09:25 PM IST
ലോക്ക് ഡൗണിനിടെ മദ്യപിച്ച് കാർ ഓടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥൻ, കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Synopsis

കൊവിഡ് വകുപ്പു പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിനും അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും ഇയാൾക്കെതിരെ മാന്നാർ പൊലീസ് കേസ് എടുത്തു. 

മാന്നാർ: ലോക്ക് ഡൗണിന്റെ ഭാഗമായി പരുമല ജംഗ്‌ഷനിൽ നടന്ന വാഹന പരിശോധനക്കിടയിൽ മദ്യപിച്ച് കാർ ഓടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്താംകോട്ട കോട്ടപ്പുറത്തു പുത്തൻവീട്ടിൽ ഡേവിഡ് മകൻ സുരേഷ് ഡേവിഡിനെ (48) യാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്ന് വൈകിട്ട് 5 മണിയോടെ അമിതവേഗത്തിൽ ഇയാൾ ഓടിച്ചു വന്ന കാർ ഒന്നിലധികം വാഹനങ്ങളിൽ ഇടിക്കുകയും, തുടർന്ന് പൊലീസ് ജിപ്പിലും ഇടിച്ച് അമിത വേഗത്തിൽ നിർത്താതെ പോയി. പിൻതുടർന്നെത്തിയ പൊലീസ് തൃക്കുരട്ടി ജംഗ്‌ഷനിലെ ചെക്കിം​ഗ് പോയിന്റിൽ വാഹനം പിടി കൂടുകയും ചെയ്തു. മൂന്നര ലിറ്റർ മദ്യവും കാറിനുള്ളിൽ നിന്നും പിടിച്ചെടുത്തിട്ട്.

ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥൻ ആണെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് വകുപ്പു പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിനും അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും ഇയാൾക്കെതിരെ മാന്നാർ പൊലീസ് കേസ് എടുത്തു. കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
ഔഡി, ബെന്‍സ്, ഫോര്‍ച്യൂണർ, ഥാര്‍, സർവം ആഢംബരമയം, റീല്‍സുണ്ടാക്കാൻ പ്ലസ് ടു കുട്ടികളെത്തിച്ച വണ്ടികൾ, പിടിച്ചെടുത്തു