ക്ഷേത്രത്തിൽ ലഹരി സംഘത്തിന്റെ ആക്രമണം; 8 പേർ കസ്റ്റഡിയിൽ; പകൽ 6 മണിക്കൂർ ഹർത്താലിന് ആഹ്വാനം

Published : May 05, 2025, 11:44 AM IST
ക്ഷേത്രത്തിൽ ലഹരി സംഘത്തിന്റെ ആക്രമണം; 8 പേർ കസ്റ്റഡിയിൽ; പകൽ 6 മണിക്കൂർ ഹർത്താലിന് ആഹ്വാനം

Synopsis

പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിൻറെ ബലിക്കൽ പുരയിൽ കയറി ആക്രമണം നടത്തിയത്. 

പത്തനംതിട്ട: പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിൻറെ ബലിക്കൽ പുരയിൽ കയറി ആക്രമണം നടത്തിയത്. ക്ഷേത്ര ജീവനക്കാരനെ മർദ്ദിക്കുകയും ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കട്ടൗട്ടും മറ്റും നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഗാനമേളയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. മദ്യലഹരിയിൽ ഡിവൈഎഫ്ഐക്കാരാണ് ആക്രമണം നടത്തിയത് എന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആരോപിച്ചു. ക്ഷേത്രസംരക്ഷണസമിതി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ആറുവരെ മൈലപ്ര പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം