ഗണേശോത്സവ വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തി, സംഘർഷം, പ്രതി പിടിയിൽ

Published : Sep 02, 2025, 08:54 AM IST
arrest

Synopsis

കൈപ്പമംഗലം എടത്തിരുത്തിയിൽ ഗണേശോത്സവ ഘോഷയാത്രയിൽ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി സ്വദേശിയായ മനോജ് (48) ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തൃശൂർ: കൈപ്പമംഗലം എടത്തിരുത്തിയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയ ആളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എത്തിരുത്തി പൈനൂര്‍ സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ മനോജ് (48) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഘോഷയാത്ര വരുന്നതിനിടെ ഇയാൾ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തുകയായിരുന്നു. കൈപമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, എഎസ്‌ഐ സുധീഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍ ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു