അച്ഛനെ മർദിച്ച് കൊലപ്പെടുത്തി മകൻ; സംഭവം പാലക്കാട്, ചോദ്യം ചെയ്യലില്‍ മകൻ കുറ്റം സമ്മതിച്ചു

Published : Aug 21, 2025, 08:30 PM IST
father murder

Synopsis

നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടിയെ (58) ആണ് മകൻ ആദർശാണ് കൊലപ്പെടുത്തിയത്. പിതാവിന് മദ്യം നൽകിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് സംശയം.

പാലക്കാട്: പാലക്കാട്‌ നല്ലേപ്പിള്ളിയിൽ പിതാവിനെ മകൻ മർദിച്ച് കൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടിയെ (58) ആണ് മകൻ ആദർശാണ് കൊലപ്പെടുത്തിയത്. പിതാവിന് മദ്യം നൽകിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് സംശയം. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയിലാണ് രാമൻകുട്ടിയെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. വിശദമായ പരിശോധനയിൽ മർദനമേറ്റാണ് മരിച്ചതെന്നും പിന്നിൽ മകൻ ആദർശാണെന്നും പൊലീസ് കണ്ടെത്തി. 55 ദിവസം മുമ്പ് അമ്മ മരിച്ചതോടെ ആദർശും രാമൻകുട്ടിയും മാത്രമാണ് വീട്ടിൽ താമസം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളാണ് രാമൻകുട്ടി. ലഹരി ഉപയോഗിക്കുന്നയാളാണ് ആദർശ്. കൃത്യം നടത്തിയ സമയത്തും ആദർശ് ലഹരിയിലായിരുന്നു. കൊഴിഞ്ഞമ്പാറ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ