മദ്യലഹരിയില്‍ യുവാവും യുവതിയും പ്രശ്നമുണ്ടാക്കിയെന്ന് നാട്ടുകാർ, പിങ്ക് പൊലീസ് സ്ഥലത്തെത്തി

Published : Jul 11, 2023, 03:27 PM ISTUpdated : Jul 11, 2023, 05:40 PM IST
മദ്യലഹരിയില്‍ യുവാവും യുവതിയും പ്രശ്നമുണ്ടാക്കിയെന്ന് നാട്ടുകാർ, പിങ്ക് പൊലീസ് സ്ഥലത്തെത്തി

Synopsis

മലയാളി സുഹൃത്തക്കളായ ഇരുവരും പ്രദേശവാസികള്‍ക്ക് ബുന്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറാൻ തുടങ്ങുകയും മൂന്നാര്‍ ബസ് സ്റ്റോപ്പില്‍ കയറുകയും ചെയ്തു.

മൂന്നാര്‍: നാട്ടുകാർ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് പൊതുസ്ഥലത്ത് മദ്യലഹരില്‍ പ്രശ്നമുണ്ടാക്കിയ യുവാവിനെയും യുവതിയെയും പിങ്ക് പൊലീസെത്തി സ്ഥലത്തുനിന്ന് മാറ്റി. ചൊവ്വാഴ്ച രാവിലെ മൂന്നാര്‍ ടൗണിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മൂന്നാറിലെത്തിയ യുവതിയും യുവാവും രാവിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ടൗണിലെത്തി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നാണ് പ്രദേശവാസികൾ ആരോപിച്ചത്. സംഭവത്തെ തുടര്‍ന്ന്  പ്രദേശവാസികള്‍ മൂന്നാര്‍ പിങ്ക് പൊലീസിനെ അറിയിച്ചു. ഇരുവരും പ്രദേശവാസികള്‍ക്ക് ബുന്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നും മൂന്നാര്‍ ബസ് സ്റ്റോപ്പില്‍ കയറി‌യിരിക്കുകയാണെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് പിങ്ക് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പ്രദേശത്തുനിന്ന് മാറ്റി.  

Read More... തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം; കവർന്ന 85 പവൻ സ്വർണത്തിൽ പകുതി വിറ്റത് ഒരു സ്ത്രീയ മുഖേന, തെളിവെടുപ്പ് തുടരുന്നു
 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു