മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ട ഭ‍ർത്താവ് മണിക്കൂറുകൾക്കകം പിടിയിൽ

Published : Nov 20, 2024, 09:07 AM IST
മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ട ഭ‍ർത്താവ് മണിക്കൂറുകൾക്കകം പിടിയിൽ

Synopsis

നേരത്തെയും ഭാര്യയെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. പ്രതി മനോജ് കുഞ്ഞപ്പനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വാക്കുതർക്കത്തിനിടെ ഭാര്യ സ്മിതയെ (42) ഇയാൾ കത്തി കൊണ്ട് നെഞ്ചിലും കാലിലും കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സ്മിതയെ പരിസരവാസികൾ ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തെ തുടർന്ന് സ്കൂട്ടറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട മനോജ് കുഞ്ഞപ്പനെ തൊടുപുഴയിൽ നിന്ന് മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. നേരത്തെയും ഭാര്യയെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പി വി.ടി ഷാജന്റെ നേതൃത്വത്തിലുള്ള  ഇൻസ്പെക്ടർ എസ് ജയകൃഷ്ണൻ, എസ്.ഐമാരായ വിഷ്ണു രാജു, എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിവിൽ ഓഫീസർമാരായ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ