മദ്യലഹരിയില്‍ കണ്ടൈന്‍മെന്‍റ് റോഡിലേക്ക് കാറിടിച്ച് കയറ്റി പൊലീസുകാരന്‍

Published : Jul 22, 2020, 10:23 PM IST
മദ്യലഹരിയില്‍ കണ്ടൈന്‍മെന്‍റ്  റോഡിലേക്ക് കാറിടിച്ച് കയറ്റി പൊലീസുകാരന്‍

Synopsis

റോഡിന് കുറുകെ കെട്ടിയ കയര്‍ പൊട്ടിച്ച് ഇലക്ട്രിക് പോസ്റ്റും മതിലും തകർത്താണ് കാര്‍ നിന്നത്. 

കോഴിക്കോട്: മദ്യലഹരിയിൽ  കണ്ടൈന്‍മെന്‍റ്  സോണിലേക്കുള്ള റോഡ് അടച്ചത് കാറുകൊണ്ടിടിച്ച് തകര്‍ത്ത് പൊലീസുകാരന്‍. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ടൈന്‍മെന്‍റ്  വാർഡായ കാക്കവയലിലാണ് സംഭവം. കാക്കവയലിൽ നിന്നും മാപ്പിള പറമ്പിലേക്കുള്ള റോഡ് അടച്ചതാണ് പൊലീസുകാരൻ തകർത്തത്.

റോഡിന് കുറുകെ കെട്ടിയ കയര്‍ പൊട്ടിച്ച് ഇലക്ട്രിക് പോസ്റ്റും മതിലും തകർത്താണ് കാര്‍ നിന്നത്. കാക്കവയലിൽ താമസിക്കുന്ന വൈത്തിരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ രഞ്ജിത്തിനെതിരെ നാട്ടുകാർ പരാതി നൽകി. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസുകാരനെതിരെ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ ബിജെപി, മന്ത്രിയുടെ വാർഡിൽ കോൺഗ്രസ്, ആർഷോക്കെതിരെ പരാതി നൽകിയ നിമിഷക്ക് പരാജയം, കൊച്ചിയിലെ 'കൗതുക കാഴ്ച'