ചാണകം ഉണക്കാനിട്ടത് ഫോട്ടോ എടുത്ത് ഒരാൾ കളക്ടർക്ക് അയച്ചു, പിന്നാലെ പതിനായിരം പിഴ! കടുത്ത പ്രതിഷേധവുമായി ചക്കുപള്ളത്തെ കർഷകർ

Published : Oct 09, 2025, 12:26 PM IST
Farmers Protest

Synopsis

അടുത്തയിടെ ഇവിടെയെത്തിയ ഒരാൾ ഇതിന്‍റെ ഫോട്ടോ എടുത്ത് കളക്ടർക്ക് പരാതി നൽകിയതോടെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡെത്തി പരിശോധന നടത്തി. ഇതാണ് കർഷകർക്ക് വിനയായി മാറിയത്

ചക്കുപള്ളം: വിജനമായ സ്ഥലത്തെ പാറപ്പുറത്ത് ചാണകം ഉണക്കാൻ ഇട്ടതിന്‍റെ പേരിൽ പഞ്ചായത്ത് പിഴ ഈടാക്കിയതിനെ തുടർന്ന് ശക്തമായ പ്രതിഷേധത്തിലാണ് ക്ഷീരകർഷകർ. ഇടുക്കി ചെല്ലാർ കോവിൽ കുരുവിക്കാട്ടുപാറയിൽ ചാണകം ഉണക്കാനിട്ട കർഷകരിൽ നിന്നാണ് ചക്കുപള്ളം പഞ്ചായത്ത് പിഴ അടക്കാൻ നോട്ടീസ് നൽകിയത്. ഇടുക്കിയിലെ ചക്കുപള്ളം, വണ്ടൻമേട് എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് കുരുവിക്കാട്ടുപാറ. വർഷങ്ങളായി സമീപത്തെ ക്ഷീരകർഷകർ ചാണകം ഉണക്കുന്നത് ഇവിടെയുള്ള പാറപ്പുറത്താണ്. കന്നുകാലി വളർത്തൽ മുഖ്യ ഉപജീവന മാർഗങ്ങളിൽ ഒന്നായ ഈ പ്രദേശത്തെ ജനങ്ങൾ ഇതിനെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അടുത്തയിടെ ഇവിടെയെത്തിയ ഒരാൾ ഇതിന്‍റെ ഫോട്ടോ എടുത്ത് കളക്ടർക്ക് പരാതി നൽകിയതോടെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡെത്തി പരിശോധന നടത്തി. ഇതാണ് കർഷകർക്ക് വിനയായി മാറിയത്.

പതിനായിരം വരെ പിഴ

മികച്ച ക്ഷീര കർഷകനുള്ള സംസ്ഥാന സർക്കാരിന്‍റെയും ക്ഷീരവികസന വകുപ്പിന്‍റെയും വിവിധ അവാർഡുകൾ നേടിയ ബിജു എന്ന കർഷകനാണ് 10000 രൂപ പിഴ അടയ്ക്കേണ്ടി വന്നത്. സമീപത്തുള്ള നിരവധി കർഷകർക്ക് 5000 മുതൽ പതിനായിരം വരെ പിഴയടക്കാൻ നോട്ടീസും കിട്ടി. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധമാണ് ക്ഷീര കർഷകർ ഉയർത്തുന്നത്. ജില്ല എൻഫോഴ്സ്മെനറ് സ്ക്വാഡിന്‍റെ നിർദ്ദേശ പ്രകാരണമാണ് നടപടിയെന്നാണ് ചക്കുപള്ളം പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇതേ അറിയിപ്പ് ലഭിച്ച വണ്ടൻമേട് പഞ്ചായത്തിൽ ചാണകം നീക്കം ചെയ്യണമെന്ന നോട്ടീസ് മാത്രമാണ് കർഷകർക്ക് നൽകിയതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വീഡിയോ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്
കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്