നിർമാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു; ഇരുപതടി ഉയരത്തിൽ നിന്ന് വീണ് 22കാരന് ദാരുണാന്ത്യം

Published : Feb 21, 2024, 11:57 AM IST
നിർമാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു; ഇരുപതടി ഉയരത്തിൽ നിന്ന് വീണ് 22കാരന് ദാരുണാന്ത്യം

Synopsis

തകർന്നു വീണ സ്ലാബിന് അടിയിൽ നിന്നും നാട്ടുകാരാണ് രണ്ട് പേരെ പുറത്തെടുത്തത്

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ  സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി  (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന  അരവിന്ദ്  ചൗധരിക്കാണ് ( 37)  ഗുരുതര പരിക്കേറ്റത്.  

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മുട്ടം കൊച്ചുവീട്ടിൽ മുക്കിന് തെക്കുവശം പരിമണം ഏബെനേസർ  ചർച്ചിന്റെ മുകൾ  നിലയുടെ  പാരപെറ്റ് സ്ലാബ് തേക്കുന്നതിനിടയിൽ ആയിരുന്നു അപകടം. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്.  

തകർന്നു വീണ സ്ലാബിന് അടിയിൽ നിന്നും നാട്ടുകാരാണ് ഇരുവരെയും പുറത്തെടുത്തത്. ശർമ്മ ചൗധരി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ അരവിന്ദ് ചൗധരിയെ  വണ്ടാനം  മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേതു എന്ന കോൺട്രാക്ടറുടെ തൊഴിലാളികളാണ് ഇരുവരും. ശർമ്മ ചൗധരിയുടെ  മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്. കരീലകുളങ്ങര പൊലീസ് തുടർ നടപടികള്‍ തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു
യുഡിഎഫിന് അനുകൂലമായ തരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു