
ചേർത്തല: ചേർത്തല ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദമൂട്ടിനിടെ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷണം പോയി. വയലാർ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടമായത്. ഞായറാഴ്ച പകൽ ഒന്നോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെയായിരുന്നു മോഷണം.
കൈ കഴുകുന്നതിനിടെ, സാരി തല വഴി പുതച്ചെത്തിയ രണ്ട് യുവതികൾ അടുത്ത് വന്നിരുന്നെന്നും അവർ മാറിയ ഉടനെയാണ് മാല നഷ്ടമായ വിവരം അറിഞ്ഞതെന്നും ഓമന പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതിയുടെയും ചേരുവാരത്തിന്റെയും ഭാരവാഹികളും ഭക്തരും മറ്റും ഉടൻ തന്നെ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചേർത്തല പൊലീസ് സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
മോഷണവും പോക്കറ്റടിയും; നാല് വിദേശി സ്ത്രീകൾ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam