യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി

Published : Apr 26, 2024, 12:04 PM ISTUpdated : Apr 26, 2024, 12:10 PM IST
യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി

Synopsis

അനുഗ്രഹാശ്ശിസുകൾ തേടി സുരേഷ് ഗോപി യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ചു.

കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദ‍ര്‍ശിച്ച അദ്ദേഹം, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ  ഇൻഡ്യയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവായുടെ സ്നേഹാശംസകൾ തിരുമേനി സുരേഷ് ഗോപിയെ അറിയിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുമായി തനിക്കുണ്ടായിരുന്ന ഊഷ്മളമായ ബന്ധം സുരേഷ് ഗോപിയും അനുസ്മരിച്ചു. അദ്ദഹത്തിന്ടെ ഓർമ്മകൾ അന്തിയുറങ്ങുന്ന ചാപ്പലിൽ പ്രാർത്ഥിച്ച് 'സ്മൃതിയോരം' മ്യൂസിയം സന്ദർശിക്കുകയും ചെയ്തു.

തനിക്ക് നൽകിയ സ്നേഹാദരവുകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം മടങ്ങി. ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയ്ക്കബ്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജില്ലാ കമ്മറ്റി അംഗം കെ.കെ.മുരളി, കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ.ഗിൽബർട്ട് ചീരൻ, ഡീക്കൻ റിനു പ്രിൻസ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി. താണ്ടി വരവൂരിൽ, ലക്ഷ്യം വലുത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ