സഹായത്തിന് എഐ അധിഷ്ഠിത റോബോട്ട്, തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

Published : Jul 17, 2026, 11:05 AM IST
duty free

Synopsis

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. എഐ റോബോട്ട്, സൂപ്പർമാർട്ട് വിഭാഗം, വാട്ട്‌സ്ആപ്പ് വഴിയുള്ള ഡിജിറ്റൽ ഇൻവോയ്സ് തുടങ്ങിയ നൂതന സൗകര്യങ്ങളോടെ യാത്രക്കാർക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏകദേശം ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ കൂടുതൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

എഐ അധിഷ്ഠിത ഉപഭോക്തൃ സേവന റോബോട്ടാണ് നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന്‍റെ പ്രധാന ആകർഷണം. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗിനുള്ള മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500, 1,000 മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് നൽകും. പുതുതായി വികസിപ്പിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെയും പ്രീമിയം ഉൽപ്പന്നങ്ങളുടെയും കൂടുതൽ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിലൂടെ യാത്രക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാകും.കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്കും ദൈനംദിന ആവശ്യങ്ങൾക്കും വേണ്ട വിവിധ ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.ഡിജിറ്റൽ സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനത്തിന്‍റെ ഭാഗമായി, വാട്ട്‌സ്ആപ്പ് വഴി ഡിജിറ്റലായി ഒപ്പിട്ട ഇൻവോയ്സ് നൽകുന്ന കേരളത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പായും ഇത് മാറി. ഇതിലൂടെ ഉപഭോക്താക്കൾക്ക് പേപ്പർ രഹിതവും ലളിതവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. യാത്രക്കാർക്കായി നിരവധി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നും വിമാനത്താവളം വക്താവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്ക് അനുമതിയില്ലാതെ എടുത്തു, താക്കീതിന് പിന്നാലെ സുഹൃത്തിനെ പേനകൊണ്ട് കുത്തി വീഴ്ത്തി ക്രിമിനൽ കേസ് പ്രതി
തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്, ശക്തമായ മഴയും മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ കാറ്റിനും സാധ്യത; ജാഗ്രത നിർദ്ദേശം