'അവധി നൽകാതെ മാനസിക പീഡനം'; ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്‌സിങ് സൂപ്രണ്ടിന്റെ ആത്മഹത്യ ശ്രമം

Published : Dec 30, 2024, 04:50 AM ISTUpdated : Dec 30, 2024, 04:51 AM IST
'അവധി നൽകാതെ മാനസിക പീഡനം'; ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്‌സിങ് സൂപ്രണ്ടിന്റെ ആത്മഹത്യ ശ്രമം

Synopsis

ഭര്‍ത്താവ് ഷാജു ഹൃദ്രോഗിയാണെന്നും ക്രിസ്മസിന് ലീവ് ആവശ്യമാണെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിതമായി ജോലിക്ക് വരണമെന്ന ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിലുണ്ട്.

തൃശൂര്‍: അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അമിത അളവില്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളിക കഴിച്ച് ഡെപ്യൂട്ടി  നഴ്‌സിങ് സൂപ്രണ്ടിന്റെ ആത്മഹത്യാശ്രമം. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നഴ്‌സിങ് സൂപ്രണ്ട് പേരാമ്പ്ര മണ്ടലി ഷാജുവിന്റെ ഭാര്യ ഡീന (52) ആണ് അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം.

അനുമതിയില്ലാതെ ക്രിസ്മസിനടക്കം മൂന്ന് ദിവസം അവധി എടുത്തതിന്റെ പേരില്‍ നഴ്‌സിങ് സൂപ്രണ്ടിന് മെമ്മോ നല്‍കിയിരുന്നുവെന്നും ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും ഇത് വ്യക്തമാക്കിയപ്പോള്‍ ബഹളം വയ്ക്കുകയും കൈയില്‍ കരുതിയിരുന്ന ഗുളികകള്‍ വിഴുങ്ങുകയുമായിരുന്നുവെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് പറഞ്ഞു.

ഈ സമയം ലേ സെക്രട്ടറി, നഴ്‌സിങ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ മുറിയില്‍ ഉണ്ടായിരുന്നു. ഉടനെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചിരുത്തുകയും തുടര്‍ന്ന് ഗുളികകള്‍ ഛര്‍ദിപ്പിച്ചശേഷം നിരീക്ഷണത്തില്‍ ആക്കുകയുമായിരുന്നു. അതേസമയം താന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞത് അച്ചടക്കലംഘനമാണെന്നും പ്രമോഷന്‍ തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കുറച്ച് നാളുകളായി മാനസികമായി പീഡിപ്പിക്കുകയാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒക്കും പരാതി നല്‍കുമെന്നും ഡീന പറഞ്ഞു.

ഭര്‍ത്താവ് ഷാജു ഹൃദ്രോഗിയാണെന്നും ക്രിസ്മസിന് ലീവ് ആവശ്യമാണെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിതമായി ജോലിക്ക് വരണമെന്ന ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൗണ്‍സിലിങ് അടക്കമുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ