'പൊതിച്ചോർ പദ്ധതിക്ക് കിട്ടുന്ന പിന്തുണയാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്': അപലപിച്ച് ഡിവൈഎഫ്ഐ

Published : May 02, 2025, 03:39 PM IST
'പൊതിച്ചോർ പദ്ധതിക്ക് കിട്ടുന്ന പിന്തുണയാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നത്': അപലപിച്ച് ഡിവൈഎഫ്ഐ

Synopsis

ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി ചെറുവാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ ശേഖരിക്കുമ്പോഴാണ് സംഭവം

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊതിച്ചോറ് ശേഖരിക്കാൻ എത്തിയവരെ കോൺഗ്രസ് നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമിച്ചതിനെ അപലപിച്ച് ഡിവൈഎഫ്ഐ. ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി ചെറുവാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ ശേഖരിക്കുമ്പോഴാണ് സംഭവം. കണ്ണൂർ  ഡിസിസി അംഗവും കോൺഗ്രസ് നേതാവുമായ പ്രഭാകരൻ തടസ്സപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ചെറുവാഞ്ചേരി കണ്ണവം വെങ്ങളത്ത് ഖാദി ബോർഡ് പരിസരത്ത് പൊതിച്ചോറ്  ശേഖരിക്കവെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായ ശരത്തിനെയും യൂണിറ്റ് ഭാരവാഹി ലാലുവിനെയും ആക്രമിച്ചെന്നാണ് പരാതി. 

സംസ്ഥാനത്താകെ ദിവസവും അമ്പതിനായിരത്തോളം പൊതിച്ചോർ ശേഖരിച്ച് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി  ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നുണ്ട്. പദ്ധതിക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടുന്ന പിന്തുണയാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണം അത്യന്തം പ്രതിഷേധാർഹമാണെന്ന്
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ