ഡിവൈഎഫ്ഐ പ്രകടനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് വലിച്ചു കീറി 

Published : Jul 02, 2022, 11:07 AM ISTUpdated : Jul 02, 2022, 11:11 AM IST
ഡിവൈഎഫ്ഐ പ്രകടനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് വലിച്ചു കീറി 

Synopsis

സംഭവത്തിൽ  പനമരം പൊലീസ് പത്തോളം പേർക്കെതിരെ കേസെടുത്തു.

പനമരം: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എംപിയുടെ ഫ്ലക്സ് വലിച്ചു കീറി. പനമരം പഞ്ചായത്ത് സമീപത്ത് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉയർത്തിയ ഫ്ലക്സാണ് നശിപ്പിച്ചത്. സംഭവത്തിൽ  പനമരം പൊലീസ് പത്തോളം പേർക്കെതിരെ കേസെടുത്തു. 

രാഹുൽ ​ഗാന്ധിയുടെ മണ്ഡലപര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ ഒരുക്കിയിട്ടുള്ളത് കർശന സുരക്ഷ

 

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ (Rahul Gandhi MP) മണ്ഡല പര്യടനം (constituency tour) ഇന്നും തുടരും. രാവിലെ 11ന് വയനാട് (Wayanad) നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് (Malappuram) തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിൻ്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

അതേസമയം, ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എംപി രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

27 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചിട്ടും ഓഫിസിലേക്കെത്തുന്ന ഷാജു, പിന്നിൽ ഒരുകഥയുണ്ട്, വല്ലാത്തൊരുകഥ!
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ഇനി എഐ അധിഷ്ഠിത കോൾ സെന്‍റർ; കെ-സ്മാർട്ട് പദ്ധതിക്ക് പിന്നാലെ 'സ്മാർട്ടി', നേട്ടമെന്ന് മന്ത്രി