
ഇടുക്കി : ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.
കെഎസ്ഇബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിൽ രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്.
കാട് കയറാതെ ആനകള്‍, കൃഷികള്‍ നശിപ്പിക്കുന്നു, പൊറുതിമുട്ടി കോതപാറക്കാര്‍
കനത്ത മഴ : വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി
കനത്ത മഴയെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 62 ആം മൈൽ മുതൽ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാർ തോടിൻറെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊട്ടാരക്കര ദിണ്ഡുക്കൽ ദേശിയ പാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു. മുല്ലയാർ ഭാഗത്തെ തോട്ടങ്ങളിൽ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇത് നീക്കി ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിച്ചു. കുമളി ടൌണിലും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.