ചരക്കുകപ്പലിലെ റഷ്യൻ ജീവനക്കാരന് ഗുരുതര പരിക്ക്, ആശുപത്രിയിലെത്തിക്കാൻ കപ്പൽ വിഴിഞ്ഞത്ത്

Published : Jul 29, 2022, 11:25 AM IST
 ചരക്കുകപ്പലിലെ  റഷ്യൻ ജീവനക്കാരന് ഗുരുതര പരിക്ക്,  ആശുപത്രിയിലെത്തിക്കാൻ കപ്പൽ വിഴിഞ്ഞത്ത്

Synopsis

റെ സാഹസപ്പെട്ട് കരയിലെത്തിച്ച ദിമിത്രിയെ വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം : വിദേശ ചരക്കു കപ്പലിനുള്ളിലുണ്ടായ അപകടത്തിൽ കാൽ ഒടിഞ്ഞ റഷ്യക്കാരനായ ജീവനക്കാരന് അടിയന്തര ചികിത്സക്കായി കരയിലെത്തിക്കാൻ രാത്രിയിൽ അടിയന്തിര ക്രൂ ചേഞ്ചിംഗ് നടത്തി വിഴിഞ്ഞം സെന്റർ. ജോർദാനിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോയ സീം സോക്രട്ടീസ് എന്ന കപ്പലിലെ വൈപ്പർ റാങ്കിലുള്ള ജീവനക്കാരൻ ദിമിത്രി ബൈറ്റ്സംകോ (25) വിനാണ് ഇരുമ്പ് പൈപ്പ് വീണ് ഇടത് കാലിന് ഗുരുതര പരിക്കേറ്റത്. 

വിഴിഞ്ഞം തുറമുഖത്ത് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ തയാറാക്കി നിർത്തിയിരുന്നു. രാത്രി എട്ടരയോടെ പുറം കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നു തുറമുഖത്തെ ധ്വനി എന്ന ടഗ്ഗിന്റെ സഹായത്തോടെ ഏറെ സാഹസപ്പെട്ട് കരയിലെത്തിച്ച ദിമിത്രിയെ വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറമുഖ പർസർ വിനിലാൽ, വാർഫ് സൂപ്പർ വൈസർ അജീഷ്, ജീവനക്കാരായ അജിത് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. ഷിപ്പിംഗ് ഏജൻസിയായ സി മാക്സ് മറൈൻ സർവ്വിസസ് ആണ് ചികിത്സക്കായുള്ള  ക്രൂ  ചേഞ്ചിംഗിനായി കപ്പൽ എത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി, പോസ്റ്ററും പിടിച്ച് ബിജെപി സ്ഥാനാർഥി; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ